ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Rajesh Kumar.06 03 2021

imran-azhar

 

* സംസ്ഥാനത്ത് ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ശതമാനം

61,764 സാമ്പിളുകളാണ് പരിശോധിച്ചത്. 2791 പേര്‍ കോവിഡ് പോസിറ്റീവായി. 16 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 

* തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കസ്റ്റംസ് ശ്രമിക്കുന്നതായി പിണറായി

സ്വപ്ന സുരേഷ് ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞതെങ്ങനെയെന്നും പിണറായി വിജയന്‍ ചോദിച്ചു. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

* കോടിയേരിയുടെ കുടുംബത്തിന് ഇത്രയേറെ പണം ലഭിച്ചതെങ്ങനെയെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

* ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശിനി യുവതിക്കെതിരെ പരാതി നല്‍കിയത്.

 


* അന്തരിച്ച ഗായിക മഞ്ജുഷയുടെ അച്ഛനും വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു മോദന്‍ദാസ് അപകടത്തില്‍പ്പെട്ടത്. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം.

 


* പി.ജയരാജന് സാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച ധീരജ് കുമാറിനെ സിപിഎം പുറത്താക്കി

പാര്‍ട്ടിയുടെ യശസ്സിനു കളങ്കം വരുത്തുംവിധം പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നടപടി. പി.ജയരാജനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം പള്ളിക്കുന്ന് ചെട്ടിപ്പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം എന്‍.ധീരജ് കുമാര്‍ രാജിവച്ചത്.

 


* പാലാരിവട്ടം മേല്‍പ്പാലം നാളെ വൈകിട്ട് ഗതാഗതത്തിനായി തുറക്കും

എട്ട് മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

 

* രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തത് 2 കോടിയോളം ആളുകള്‍

മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന്‍ തോതാണിത്.

 

* പി.വി.സിന്ധു സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍

സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 22-20, 21-10.

 

* ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി.

 

 

 

OTHER SECTIONS