ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Web Desk.14 01 2021

imran-azhar

 

* സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ശതമാനം

67,712 സാമ്പിളുകളാണ് പരിശോധിച്ചത്. 5490 പേര്‍ കോവിഡ് പോസിറ്റീവായി. 19 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 


* സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ 25, 27 വയസുള്ള രണ്ട് യുവാക്കള്‍ക്കും പത്തനംതിട്ടയിലെ 52 വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും യു.കെയില്‍ നിന്ന് വന്നവരാണ്.

 

* മദ്യവില വര്‍ധനയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. മദ്യവിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

* ഷെഫീഖിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം

ഉദയംപേരൂരില്‍ കസ്റ്റഡിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

 

* എന്‍സിപി പ്രശ്നപരിഹാരത്തിനായി ശരത് പവാര്‍ 23 കേരളത്തിലെത്തും

എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം 23 കൊച്ചിയില്‍ ചേരും. ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരുമായി ശരത് പവാര്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തും.

 

* പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്ന അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനക്കു പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു.

 

* സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

ല്പാദന വളര്‍ച്ചാനിരക്ക് 3.45 ശതമാനമായി കുറഞ്ഞു. പ്രളയവും കോവിഡും കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് കുറച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിച്ചതായും നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

 


* മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി

മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപതോളം പേര്‍ ചികിത്സയിലാണ്.

 

* സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറി

കാര്‍ഷികനിയമങ്ങള്‍ സംബന്ധിച്ച പ്രശ്നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നാണ് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറിയത്. ജനങ്ങളുടേയും കര്‍ഷകരുടെയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റായ ഭൂപീന്ദര്‍ സിംഗ് മന്‍ അറിയിച്ചു.

 

* കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി

ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മു്‌ന്നോടിയായി തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു.

 

 

 

OTHER SECTIONS