ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Web Desk.17 01 2021

imran-azhar


* സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ശതമാനം. 21 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 

* അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് ജി സുധാകരന്‍

കായംകുളത്ത് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. പുതിയ ആളുകള്‍ മത്സരിക്കാന്‍ എത്തുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

* ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് ചെന്നിത്തല

ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.

 

* ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. മാര്‍ച്ചിനിടയില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.

 

* അടൂര്‍ പൊലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനിലാണ് ക്രമക്കേട് കണ്ടെത്തിയത്. അടൂര്‍ കെഎപി കമാന്‍ഡന്റ് ജെ ജയനാഥ്, ഡിജിപിക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.


* കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ

കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

 

* ഡല്‍ഹിയില്‍ വാക്‌സിനെടുത്ത 51 പേര്‍ക്ക് നേരിയ ആരോഗ്യപ്രശ്‌നം

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചതാണിക്കാര്യം. ഒരാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.


* അമിത് ഷാക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം

ബെലഗാവില്‍ സ്വകാര്യ കമ്പനിയുടെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ അമിത് ഷാക്കെതിരെ പ്രതിഷേധിച്ചത്.

 

* കാബൂളില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.

 

* കേരളത്തെ പിടിച്ചുകെട്ടി ആന്ധ്രാപ്രദേശ്

സയെദ് മുഷ്താഖ് അലി ട്വിന്റി20യില്‍ ആറു വിക്കറ്റിനാണ് ആന്ധ്രാപ്രദേശ് വിജയിച്ചത്. ഈ സീസണില്‍ കേരളം നേരിടുന്ന ആദ്യ തോല്‍വിയാണിത്.

 

 

OTHER SECTIONS