ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Web Desk.18 01 2021

imran-azhar

 

 * സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം

33,093 സാമ്പിളുകളാണ് പരിശോധിച്ചത്. 3346 പേര്‍ കോവിഡ് പോസിറ്റീവായി. 17 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 

* അഭയ കേസില്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. കൊലക്കുറ്റം ചുമത്തിയ നിയമ നടപടി നിലനില്‍ക്കില്ലെന്നും തോമസ് കോട്ടൂര്‍ അപ്പീലില്‍ പറയുന്നു. മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അപ്പീലില്‍ ആരോപിച്ചു.

 

* നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് സോണിയ ഗാന്ധി

തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ വൈകാതെ പ്രഖ്യാപിക്കും. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.

 

* കമലിനെതിരെ ബി ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. കമല്‍ രാജിവയ്ക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

 

* വിവാദ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു

ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാതെയാണ് കിഫ്ബി വായ്പയെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാല ബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സിഎജി വ്യക്തമാക്കുന്നു.

 

* പൂന്തുറയില്‍ പൊലീസിനെ ആക്രമിച്ചതിന് സൈനികന്‍ അറസ്റ്റില്‍

പൂന്തുറ സ്വദേശി കെല്‍വിനാണ് അറസ്റ്റിലായത്. വാഹനപരിശോധനയ്ക്കിടെ വനിത ഉദ്യോഗസ്ഥയെ ആക്ഷേപിച്ചതിന് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

 

* മലപ്പുറത്ത് പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗികാതിക്രമത്തിനിരയായി

മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 44 പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 പേരെ അറസ്റ്റ് ചെയ്തു.

 

* താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എഫ് ഐ ആര്‍

ആമസോണ്‍ പ്രൈം സീരീസ് താണ്ഡവ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എഫ് അര്‍ ആര്‍ രജിസ്റ്റര്‍ ചെയ്തത്. യുപി ലക്‌നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

* ഏഴ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സൗജന്യ വാക്‌സിന്‍

നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. കോവിഷീല്‍ഡും കോവാക്‌സിനുമാണ് ഇന്ത്യ അയച്ചുകൊടുക്കുക.

 

* റഷ്യയില്‍ നിന്ന് 33 മിഗ്, സുഖോയ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

റഷ്യയില്‍ നിന്ന് 21 മിഗ്-29 സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ 33 യുദ്ധ വിമാനങ്ങളാണ് വാങ്ങുന്നത്. 12 സുഖോയ്-30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത്.

 

 

 

OTHER SECTIONS