By Web Desk.22 01 2021
* സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 11.63 ശതമാനം
58,057 സാമ്പിളുകളാണ് പരിശോധിച്ചത്. 6753 പേര് കോവിഡ് പോസിറ്റീവായി. 19 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
* കണ്ണൂര്‍ സ്വദേശിക്ക് ജനിതക ഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു
യുകെയില്‍ നിന്നു വന്ന 34 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ പത്തു പേരിലാണ് ജനിതക ഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
* തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു മരണം
വൈകിട്ട് 4.15 ഓടെയാണ് അപകടം. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു.
* സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭയില്‍ ശബ്ദ വോട്ടോടെ പാസായി
കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളില്‍ പലതും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് എതിരുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
* നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മുല്ലപ്പള്ളി
സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
* തമിഴ്നാട്ടില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ തോക്കുചൂണ്ടി ഏഴ് കോടിയുടെ കവര്‍ച്ച
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലെ ശാഖയിലാണ് കവര്‍ച്ച. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
* ലാലു പ്രസാദിന്റെ ആരോഗ്യനില വഷളായി
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റാഞ്ചിയിവെ റിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ലാലുവിനെ പ്രവേശിപ്പിച്ചത്.
* ഭജന്‍ ഗായകന് നരേന്ദ്ര ചഞ്ചല്‍ അന്തരിച്ചു
മൂന്നു മാസമായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോബി, അഞ്ചാനേ തുടങ്ങിയ ചിത്രങ്ങളിലും നരേന്ദ്ര ചഞ്ചല്‍ പാടിയിട്ടുണ്ട്.
* കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ജൂണില്‍
ജൂണില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. താത്ക്കാലിക അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും.
* കേന്ദ്രസര്‍ക്കാരും കര്‍ഷകരും നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചതോടെ കേന്ദ്രം നിലപാട് കടുപ്പിച്ചു. ഇതില്‍ കൂടുതല്‍ വഴങ്ങാനാവില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കി. വീണ്ടും ചര്‍ച്ചയ്ക്കിരിക്കണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് തീയതി അറിയിക്കാമെന്ന് കേന്ദ്രമന്ത്രിമാര്‍ അറിയിച്ചു.