ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Web Desk.26 01 2021

imran-azhar

 

* സംസ്ഥാനത്ത് ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ശതമാനം

60,315 സാമ്പിളുകളാണ് പരിശോധിച്ചത്. 6293 പേര്‍ കോവിഡ് പോസിറ്റീവായി. 19 മരണങ്ങളും സ്ഥിരീകരിച്ചു.

 

* എം.വി. ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന എം വി ജയരാജന്റെ പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും നിയന്ത്രണ വിധേയമായിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

 

* കര്‍ഷക പരേഡിന് പിന്തുണയുമായി ഷാഫി പറമ്പിലിന്റെ സൈക്കിള്‍ റാലി

പാലക്കാട് കോട്ടയുടെ പരിസരത്തു നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി സ്റ്റൈഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യുവാക്കള്‍ റാലിയില്‍ പങ്കെടുത്തു.

 

* തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് എം എം ഹസ്സന്‍

കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളാണ്. എന്നാല്‍, നേതാക്കളാരും അവരുടെ സ്ഥാനങ്ങളോട് നീതി പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

* വാളയാര്‍ കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം

പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്.

 

* സിഎജി റിപ്പോര്‍ട്ട് സാമാന്യ നീതിയുടെ നിഷേധമെന്ന് തോമസ് ഐസക്ക്

രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്നും സിഎജിക്ക് മുന്നില്‍ കീഴടങ്ങാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

 

* പി വി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതിയുമായി നിലമ്പൂര്‍ പൊലീസിനെ സമീപിച്ചത്. ഒരു മാസമായി എംഎല്‍എയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ പൊലീസ് നേരിട്ട് സ്വീകരിക്കാത്തതിനാല്‍ പരാതി ഇമെയിലായാണ് നല്‍കിയത്.

 

* കര്‍ഷകര്‍ സിംഘുവിലേക്കു മടങ്ങി, ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി 15 കമ്പനി അര്‍ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

 

* ദേശീയ പതാക പുതപ്പിച്ച് കര്‍ഷകന്റെ മൃതദേഹവുമായി പ്രതിഷേധം

ട്രാക്ടറിനടിയില്‍ ചതഞ്ഞരഞ്ഞ നിലയിലാണ് കര്‍ഷകന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് വെടിവയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.

 

* കലാപഭൂമിയായി ഡല്‍ഹി; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു, മെട്രോ സ്റ്റേഷനുകള്‍ അടച്ചു

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടര്‍ പരേഡ് അക്രമസക്തമായതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവിലെ ക്രമസമാധാന സാഹച്യം അനുസരിച്ചാണ് നടപടിയെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

 

 

 

OTHER SECTIONS