ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Web Desk.08 04 2021

imran-azhar

* സംസ്ഥാനത്ത് ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ശതമാനം

4353 പേര്‍ കോവിഡ് പോസിറ്റീവായി. 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. 18 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 


* മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

മകള്‍ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ക്വാറന്റീനില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

 


* അയ്യപ്പനും ദേവഗണങ്ങളും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി

കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്. വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞ അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിന് ഒപ്പമാണെന്ന പരാമര്‍ശം ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

 


* മന്‍സൂര്‍ വധത്തിനു കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ കേസിലെ പ്രതി കെ കെ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 


* വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയില്‍

വര്‍ക്കല നടയറകുന്നിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറിനെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 


* റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ അഭിഷേക്, അഭിജിത്ത് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കല്‍ ദുര്‍ഗ്ഗാദത്തും ചേര്‍ന്നാണ് മാടത്തരുവിയില്‍ കുളിക്കാനെത്തിയത്.

 


* മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങളില്‍ സി.ബി.ഐ. അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണത്തിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

 

* ഹിമാചല്‍ പ്രദേശില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

തിരഞ്ഞെടുപ്പ് നടന്ന നാല് കോര്‍പറേഷനുകളില്‍ ഒരിടത്തുമാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് വിജയിക്കാനായത്. രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു.

 


* 84 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ് ക്ലോസ് ചെയ്തു

ചാഞ്ചാട്ടത്തിനൊടുവിലാണ് മൂന്നാംദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തത്. സെന്‍സെക്സ് 84.45 പോയന്റ് നേട്ടത്തില്‍ 49,746.21ലും നിഫ്റ്റി 54.80 പോയന്റ് ഉയര്‍ന്ന് 14,873.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 


* കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്

വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ പത്ത് മുതല്‍ നിലവില്‍ വരും.

 

 

 

OTHER SECTIONS