ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍

By Rajesh Kumar.01 03 2021

imran-azhar

 


* സംസ്ഥാനത്ത് ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനം

45,995 സാമ്പിളുകളാണ് പരിശോധിച്ചത്. 1938 പേര്‍ കോവിഡ് പോസിറ്റീവായി. 13 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 

* മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിനെടുക്കുമെന്ന് മന്ത്രി കെ കെ ഷൈലജ

വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി പറഞ്ഞു. വാക്‌സിനേഷന് കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെ കൂടി വാക്‌സിനേഷന് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

 

* ശബരിമല, പൗരത്വ പ്രതിഷേധങ്ങളിലെ കേസുകള്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി

ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. കേസുകള്‍ പിന്‍വലിക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

 

* എ സമ്പത്ത് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിയുന്നു

ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയില്‍ കാബിനറ്റ് പദവില്‍ സമ്പത്തിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.

 

* എംഎം മണി വീണ്ടും മത്സരിക്കണമെന്ന് ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ

2016 ല്‍ 1109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംഎം മണി ഉടുമ്പന്‍ചോലയില്‍ നിന്ന് ജയിച്ചത്.

 

* കെകെ വിശ്വനാഥന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു

ഇനിയും പാര്‍ട്ടിയില്‍ നിന്നുള്ള അപമാനം സഹിക്കാനാവാത്തതിനാലാണ് രാജിയെന്ന് മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അംഗവുമായ കെ കെ വിശ്വനാഥന്‍ പറഞ്ഞു.

 

* സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

സിറ്റിംഗ് എംഎല്‍എ എ പ്രദീപ് കുമാറിനു പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാനുള്ള സന്നദ്ധത രഞ്ജിത്ത് സിപിഎം നേതൃത്വത്തെ അറിയിച്ചു.

 

* സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് നാളെ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും

സുപ്രീം കോടതി കോംപ്ലക്‌സില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ ആണ് വാക്‌സിന്‍ കുത്തിവയ്പ്പ്. ജഡ്ജിമാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് കുത്തിവയ്പ്പ് സ്വീകരിക്കാം.

 

* കര്‍ഷകര്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് മോദി

കര്‍ഷകരുടെ ക്ഷേമം പ്രധാനപ്പെട്ടതെന്നും കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ക്രിയാത്മകമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

* തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി.

 

 

 

OTHER SECTIONS