ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ജാവേദ് അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തി

By parvathyanoop.21 09 2022

imran-azhar

 

 

പാരിസ്:  ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിങ്കളാഴ്ചയാണ് അദ്ദേഹം ഫ്രാന്‍സിലേക്ക് പോയത്.ഫ്രാന്‍സിലെ പാരിസ് ടോപ് റെസ ഫെയറില്‍ കേരളടൂറിസത്തിന്റെ പവലിയന്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

 

കേരളവും ഫ്രാന്‍സുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഹമ്മദ് റിയാസ് വെള്ളിയാഴ്ച കേരളത്തില്‍ തിരിച്ചെത്തും.ഒക്ടോബര്‍ 1 മുതല്‍ 14 വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ സന്ദര്‍ശനം നടത്തും.

 

ലണ്ടന്‍, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.മന്ത്രി വി ശിവന്‍കുട്ടിക്ക് ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

 

 

 

OTHER SECTIONS