കെയ്‌റോയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 മരണം

By Shyma Mohan.11 Aug, 2017

imran-azhar


    കെയ്‌റോ: ഈജിപ്തിലെ തീരപ്രദേശ നഗരമായ അലക്‌സാണ്ട്രിയയിലുണ്ടായ തീവണ്ടിയപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 65ലധികം പേര്‍ക്ക് പരിക്കേറ്റു. ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അലക്‌സാണ്ട്രിയക്കും കെയ്‌റോക്കും ഇടയിലുള്ള കൊര്‍ഷിദ് റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരു ട്രെയിനിന്റെ എഞ്ചിനും മറ്റ് ട്രെയിനിന്റെ രണ്ട് കോച്ചുകളും പാളം തെറ്റി. കെയ്‌റോയില്‍ നിന്ന് വരികയായിരുന്ന ട്രെയിനും സൂയസ് കനാലിലെ പോര്‍ട്ട് സെയ്ദില്‍ നിന്നും വരികയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.