ഡല്‍ഹിയിലെ നരേലയില്‍ ട്രെയിന്‍ ഇടിച്ച് 20 പശുക്കള്‍ ചത്തു

By Shyma Mohan.09 Aug, 2018

imran-azhar


    ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരേലയില്‍ ട്രെയിനിടിച്ച് 20 പശുക്കള്‍ ചത്തു. വൈകിട്ട് അഞ്ചരക്കുശേഷമാണ് സംഭവം. അമിത വേഗതയില്‍ എത്തിയ കല്‍ക്കി - ശതാബ്ദി എക്‌സ്പ്രസ് റെയില്‍പാത മുറിച്ചുകടക്കുകയായിരുന്ന ഇരുപതോളം പശുക്കളെ ഇടിക്കുകയായിരുന്നു. പശുക്കള്‍ കൂട്ടമായി റെയില്‍പാത മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍പെട്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് അമര്‍ത്തിയെങ്കിലും വേഗത നിയന്ത്രിക്കാനോ അപകടം ഒഴിവാക്കാനോ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംിച്ചു.

OTHER SECTIONS