അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ മൂന്നുമണിക്കൂര്‍ വരെ വൈകും

By Ambily chandrasekharan.13 Mar, 2018

imran-azhar


തിരുവനന്തപുരം: റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് അറിയിപ്പ്. വിവിധ ട്രെയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസമാണ് റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്.ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്, ഈ ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ പത്ത് മിനിറ്റ് വൈകുന്നതാണ്.കൂടാതെ തിരുവനന്തപുരം സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ 10 മിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്യും.ബിലാസ്പുര്‍ -തിരുനല്‍വേലി എക്‌സ്പ്രസ് 15ന് കൊച്ചുവേളിയില്‍ ഒന്നര മണിക്കൂറും, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് തിരുവനന്തപുരത്ത് ഒരു മണിക്കൂര്‍ അമ്പത് മിനിറ്റ് നിര്‍ത്തിയിടുംന്നതാണ്.ദിബ്രുഗഡില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്‌സ്പ്രസും ഒരു മണിക്കൂര്‍ അമ്ബത് മിനിറ്റ് തിരുവനന്തപുരം സ്റ്റേഷനില്‍ നിര്‍ത്തിയിടും. തിരുവനന്തപുരം-നിസാമുദീന്‍ എക്‌സ്പ്രസ് ശനിയാഴ്ച രണ്ടര മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുളളൂ.

OTHER SECTIONS