കോവിഡ് ; വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര

By online desk .23 11 2020

imran-azhar


ഡൽഹി: ഡൽഹിയിൽ കോവിഡ് അതിരൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ഡൽഹിയെ കൂടാതെ ഗുജറാത്ത്, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് കോവിഡ് നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.

 

 

വിമാനത്തിൽ യാത്ര ചെയുന്നവരാണെങ്കിൽ 72 മണിക്കൂർ മുൻപും ട്രെയിനിൽ യാത്ര ചെയ്യുന്നവർ 69 മണിക്കൂർ മുൻപും ടെസ്റ്റ് നടത്തിയിരിക്കണം. അല്ലാത്തവർ സംസ്ഥാനത്തെത്തിയാൽ സ്വന്തം ചെലവിൽ ടെസ്റ്റിനു വിധേയരാകണമെന്നും മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.ഡൽഹിയിൽ നിന്നുള്ള‌വർക്ക് ഉത്തർപ്രദേശ് സർക്കാർ അതിർത്തിയിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിനുപിന്നാലെയാണ് മഹാരാഷ്ടസർക്കാരും ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. 

OTHER SECTIONS