മുത്തലാഖ് ദുരന്തം: ഫോണിലൂടെ മൊഴി ചൊല്ലി ഭര്‍ത്താവ് ഭാര്യയെ പട്ടിണിക്കിട്ട് കൊന്നു

By Shyma Mohan.11 Jul, 2018

imran-azhar


    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഫോണിലൂടെ മുത്തലാഖിന് വിധേയയായ ഭാര്യയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്തു. ഒരുമാസത്തോളം ഭക്ഷണവും വെള്ളവും കിട്ടാതെ മുറിയില്‍ കിടന്ന റസിയ എന്ന യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. പൂട്ടിയിട്ട വിവരം അറിഞ്ഞെത്തിയ സഹോദരി ഇന്നലെ റസിയയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 6 വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ റസിയ പരിശോധനക്കിടെയാണ് മരണപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവായ നഹീം നിരന്തരം റസിയയെ മര്‍ദ്ദിച്ചിരുന്നതായി സഹോദരി പറഞ്ഞു. കഴിഞ്ഞ ദിവസം ചപ്പാത്തിയുണ്ടാക്കിയത് കരിഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചെയ്ത വാര്‍ത്ത യുപിയില്‍ നിന്ന് വന്നതിന് തൊട്ടുപിന്നാലെയാണ് ഇന്ന് ദാരുണമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.