ട്രമ്പ് പിന്തുടരുന്നത് മോദിയുടെ വികസന നയങ്ങള്‍: യോഗി ആദിത്യനാഥ്

By Shyma Mohan.20 Jan, 2018

imran-azhar


    ലക്‌നൗ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹാബാദില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ശാന്ത് സമ്മേളന്‍ പരിപാടിയിലാണ് യോഗി ആദിത്യനാഥ് മോദിയെ പ്രശംസ കൊണ്ട് മൂടിയത്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചക്കായി മോദി പ്രവര്‍ത്തിക്കുന്നതുപോലെ എന്നായിരുന്നു ട്രമ്പിന്റെ മറുപടി എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞു. ട്രമ്പ് പോലും ലോകത്തെ തന്നെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ വികസനത്തിനായി പിന്തുടരുന്നത് മോദിയുടെ പാതയാണ്. ഇത് മോദിക്ക് മാത്രമല്ല, 125 കോടി വരുന്ന ഇന്ത്യന്‍ ജനതക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.OTHER SECTIONS