ഭാര്യയുടെ ആത്മഹത്യയില്‍ നടന്‍ മധു പ്രകാശ് അറസ്റ്റില്‍

By Neha C N .08 08 2019

imran-azhar

 

ഹൈദരാബാദ്: ഭാര്യയുടെ മരണത്തില്‍ പങ്കുണ്ടെന്ന പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മധുവിന്റെ ഭാര്യ ഭാരതി മരിച്ചത്. മകളുടെ മരണത്തില്‍ മധുവിന് പങ്കുണ്ടെന്ന് ആരോപിച്ച് ഭാരതിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സ്ത്രീധനത്തുകയെച്ചൊല്ലി മധു പ്രകാശ് മകളെ പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. കൂടാതെ സ്ത്രീധനത്തിന്റെ പേരില്‍ മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുാണ് ഭാരതിയുടെ പിതാവിന്റെ ആരോപണം.

ഹൈദരാബാദ് സ്വദേശിയാണ് ഭാരതി.കഴിഞ്ഞ ദിവസമാണ് ഇവരെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് ഭാര്യയെ തൂങ്ങി മരിച്ചനിലയില്‍ ആദ്യം കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി.

'സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു'. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു ആദ്യം നല്‍കിയിരുന്ന മൊഴി. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം.നിരവധി സീരിയലികളില്‍ വേഷമിട്ട മധു പ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.