കാബൂളില്‍ ഇരട്ട സ്‌ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു; 45 പേര്‍ക്ക് പരിക്ക്

By Shyma Mohan.10 Jan, 2017

imran-azhar    കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിനെ നടുക്കിയ ഇരട്ട സ്‌ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്കും നൂര്‍ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന ദരുളാമന്‍ റോഡിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. കാബൂള്‍ നഗരത്തിലെ പാര്‍ലമെന്റ് ഓഫീസുകളായിരുന്നു ഇരട്ട സ്‌ഫോടനത്തിലൂടെ ലക്ഷ്യം വെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുകയായിരുന്ന മിനി ബസായിരുന്നു താലിബാന്‍ ലക്ഷ്യമിട്ടിരുന്നത്. അഫ്ഗാന്‍ നഗരമായ ഹെരാത്തില്‍ നിന്നുമുള്ള വനിത പാര്‍ലമെന്റംഗത്തിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്ത് നിരവധി മൃതശരീരങ്ങള്‍ കാണപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

OTHER SECTIONS