തുടര്‍ച്ചയായി തെറ്റായ വിവരങ്ങള്‍; ട്രംപിന്റെ ട്വീറ്റുകളില്‍ ഫാക്ട് ചെക്ക് ലിങ്ക് ഉള്‍പ്പെടുത്തി ട്വിറ്റര്‍

By online desk .27 05 2020

imran-azhar

 

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളുടെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. ട്രംപ് പതിവായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ആളുകളെ വ്യക്തിപരമായി ആക്രമിക്കാന്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നു എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഈ നടപടി. ചൊവ്വാഴ്ച, ട്രംപ് മെയില്‍-ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണ് എന്ന തരത്തില്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു. തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്നും മെയില്‍ ബോക്‌സുകളിലെ ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞിരുന്നു.


കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ മെയില്‍-ഇന്‍ വോട്ടിംഗ് വിപുലീകരിക്കാനുള്ള ശ്രമം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ ട്രംപിന്റെ ട്വീറ്റിലെ അവകാശവാദങ്ങള്‍ക്ക് തെളിവില്ലെന്നും വസ്തുതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നും ഇത് പരിശോധിക്കണമെന്നുമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

 

OTHER SECTIONS