മുഖ്യമന്ത്രിക്കെതിരെ ഭീഷണി: സഹോദരങ്ങള്‍ അറസ്റ്റില്‍

By Shyma Mohan.09 Aug, 2018

imran-azhar


    ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ഭീഷണി ട്വീറ്റ് ചെയ്ത രണ്ട് സഹോദരങ്ങള്‍ അറസ്റ്റില്‍. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെതിരെ ഭീഷണി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ജിതേന്ദ്ര അര്‍ജുന്‍വാര്‍, ഭരത് അര്‍ജുന്‍വാര്‍ എന്നീ സഹോദരങ്ങളെയാണ് സൈബര്‍ സെല്‍ പിടികൂടിയത്. ഇക്കിഞ്ഞ മെയ് മാസത്തിലാണ് പാകിസ്ഥാന്‍ ജയിലില്‍ നിന്ന് ജിതേന്ദ്രയെ മോചിപ്പിച്ചത്. പാക് ജയിലില്‍ നിന്ന് നാട്ടിലെത്തിയ തനിക്ക് മതിയായ സഹായം സംസ്ഥാനം നല്‍കിയില്ലെന്നതില്‍ പ്രതിഷേധിച്ചാണ് ഭീഷണി ട്വീറ്റ് നടത്തിയതെന്ന് ജിതേന്ദ്ര കുറ്റസമ്മതം നടത്തി. ഓഗസ്റ്റ് 2നും 9നും ഇടയിലായിട്ടായിരുന്നു ഇയാള്‍ ഭീഷണി ഉയര്‍ത്തിയത്. 2012ല്‍ രാജസ്ഥാനില്‍ വെച്ച് നിയന്ത്രണരേഖ മറികടന്നതിനെ തുടര്‍ന്നാണ് ഇയാളെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലുള്ള ജയിലില്‍ പാര്‍പ്പിച്ചത്.