ജിഷ്ണു മരിക്കുന്നതിന് മുന്പ് മുഖത്ത് രണ്ട് മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Subha Lekshmi B R.20 Jan, 2017

imran-azhar

തൃശൂര്‍: പാന്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയ് മരിക്കുന്നതിനു മുന്‍പു മുഖത്തു രണ്ടു മുറിവുകള്‍ ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മരണകാരണം ആത്മഹത്യ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


രണ്ടും പുതിയ മുറിവുകളാണ്. മരിക്കുന്നതിനു പരമാവധി 24 മണിക്കൂര്‍ മുന്‍പാണ് ഇവയുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആദ്യത്തെ മുറിവ് നെറ്റിക്കും മൂക്കിനും ഇടയിലുള്ള ചെറിയ കുഴിപോലുള്ള സ്ഥലത്തുള്ളതാണ്. സാധാരണ നിലയില്‍ ഏതെങ്കിലും ഉയര്‍ന്ന പ്രതലത്തില്‍ ഇടിച്ചാലാണ് ഇതുണ്ടാകുക. ആരെങ്കിലും അടിച്ചാല്‍ ഇത്തരമൊരു മുറിവ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മുറിവിനു തൊട്ടടുത്ത് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഉണ്ടായതായി കണ്ടെത്തിയിട്ടില്ള. അടിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു അടയാളം ഉണ്ടാകുമായിരുന്നു. തല എവിടെയെങ്കിലും ഇടിച്ചാലോ പിടിച്ചു ഇടിപ്പിച്ചാലോ ഇത്തരം
മുറിവുണ്ടാകാം. എന്നാല്‍ വീണാല്‍ ഇത്തരമൊരു മുറിവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ടാമത്തെ മുറിവാകട്ടെ ചുണ്ടിനകത്തു മൂക്കിന്‍െറ മധ്യരേഖയ്ക്ക് ഇരുവശത്തേക്കുമായി രണ്ടു ചുണ്ടുകളിലുമായുള്ളതാണ്. പുറത്തുകാണുന്നവയല്ള ഇവ. ഈ രണ്ടു മുറിവും ഒരേ സമയത്തുണ്ടായതാണ്. വ്യത്യസ്ത സമയത്തുണ്ടായാല്‍ തുടര്‍ച്ച പോലെ മുറിവു കാണാനാകില്ള. രണ്ടു സെന്‍റീമ?ീറ്റര്‍ നീളമുള്ളതാണ് ഈ മുറിവ്. ഇതുംവീണതു കൊണ്ട് ഉണ്ടായതാകാന്‍ സാധ്യതയില്ള. കാരണം അങ്ങനെയെങ്കില്‍ ചുണ്ടിനു പുറത്തും മുറിവോ സമ്മര്‍ദമുണ്ടായ പാടോ കാണണം. പല്ളും ചുണ്ടും തമ്മില്‍ ഇടിച്ചാല്‍ ഇത്തരം മുറിവുണ്ടാകാം.

ജിഷ്ണു മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ളെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു.