മലയാറ്റൂരിൽ പാറമടയിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് വൻ സ്ഫോടനം: രണ്ടുപേർ മരിച്ചു

By online desk .21 09 2020

imran-azhar

 

 

എറണാകുളം: മലയാറ്റൂരിൽ പാറമടയിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടു തൊഴിലാളികൾ മരിച്ചു. പാറമടയിൽ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ച വെടി മരുന്നാണ് വൻസ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. പാറമടയ്ക്ക് അടുത്തുള്ള വിശ്രമകേന്ദ്രങ്ങളിലാണ് വെടി മരുന്നുകൾ സൂക്ഷിച്ചിരുന്നത്. അപകടത്തിൽ മരിച്ച രണ്ടു പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെടിമരുന്ന് പൊട്ടിത്തെറിക്കാൻ ഉണ്ടായ കാരണം ഇതുവരെയും വ്യക്തമല്ല.

OTHER SECTIONS