ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം

By online desk.17 02 2020

imran-azhar
 
 
 
അടിമാലി: മുന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു. രണ്ടു പേരുടെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന മണിക്കൂറിനുശേഷമാണ് ആളുകൾ അറിഞ്ഞ് ഇവരെ ആശുപത്രി എത്തിക്കാൻ ആയത്. കല്ലാർ ടണലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധൻ (60) എന്നിവർ സംഭവസ്ഥലത്ത് വച്ചതന്നെ മരണപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55)  കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
 
 
രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകൾ കൊക്കയിലേക്ക് ഹെഡ്ലൈറ്റ് വെട്ടം കണ്ടു മൂന്നാർ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയപ്പോഴണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത് വിവരം അറിഞ്ഞത്. പോലീസും ആളുകളും സംഭവം സ്ഥലത്തെത്തിയെങ്കിലും വളരെ ദുർബലമായ പ്രദേശമായതിനാൽ ആശുപത്രി എത്തിക്കുന്നതിന് കാലതാമസമുണ്ടായായി. രണ്ടു പേരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
 
 

OTHER SECTIONS