മലയാളിയായ പെണ്‍കുഞ്ഞ് ദുബായില്‍ മുങ്ങി മരിച്ചു

By Neha C N .25 08 2019

imran-azhar

 

ദുബായ്: മലയാളിയായ രണ്ടുവയസ്സുകാരി ദുബായയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് മരിച്ചത്. ദുബായിലെ ഇവരുടെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്.

 

വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. കുഞ്ഞ് നീന്തല്‍ കുളത്തിനടുത്ത് പോയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. കുട്ടിയെ ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍ വച്ച് മരണപ്പെടുകയായിരുന്നു. ഖബറടക്കം ദുബൈലുള്ള അല്‍ഖൂസ് കബര്‍സ്ഥാനില്‍ നടക്കും.

OTHER SECTIONS