ചൈനയിൽ നാശം വിതച്ച് ടൈഫൂൺ ലെക്കിമ കൊടുങ്കാറ്റ്; 18 പേർ മരിച്ചു

By Sooraj Surendran.11 08 2019

imran-azhar

 

 

ചൈനയിൽ ടൈഫൂൺ ലെക്കിമ കൊടുങ്കാറ്റ് നാശം വിതച്ചു. കൊടുങ്കാറ്റിൽ 18 പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളെ സഭാവസ്ഥലത്ത് നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കൊടുങ്കാറ്റിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പതിനാലു പേരെ കാണാതായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെൻഷുവിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വിവരം. തായ്‌വാനും ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിക്കും ഇടയിൽ വെൻലിംഗിൽ ശനിയാഴ്ച പുലർച്ചെയാണ് തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. കൊടുങ്കാറ്റിനെ തുടക്കത്തിൽ "സൂപ്പർ ടൈഫൂൺ" എന്ന് പേരിട്ടിരുന്നെങ്കിലും, മണ്ണിടിച്ചിലിന് മുമ്പ് അത് ദുർബലമാകുകയായിരുന്നു

OTHER SECTIONS