യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ അവധി

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar


ദുബൈ: യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ അവധി. തണുപ്പ് അധികമായതിനെ തുടര്‍ന്നാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംഒഇയുടെ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ 16 ന്ആരംഭിക്കുന്ന അവധി ജനുവരി 13ന് മാത്രമാണ് അവസാനിക്കുക.

 

വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് 2019 ജനുവരി 6നാണ് സ്‌കൂള്‍ തുറക്കുക. ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അംഗീകാരത്തോടെ രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകളുടെ അവധി രണ്ട് ആഴ്ചയായി കുറക്കാനും നാല് ആഴ്ചയായി കൂട്ടാനും സാധിക്കും

 

OTHER SECTIONS