ദേശീയ ദിനം; 1000ലേറെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ

By online desk.28 11 2019

imran-azhar

 


ദുബായ്: 48ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് യുഎഇയില്‍ ജയിലുകളില്‍ കഴിയുന്ന 1,000ലേറെ പേരെ മോചിപ്പിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഉത്തരവ് അനുസരിച്ചാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തടവില്‍ കഴിയുന്ന വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരെ മോചിപ്പിക്കാനൊരുങ്ങുന്നത്.

 

ഇതിനോടകം 662 പേരെ പ്രസിഡന്റ് മോചിപ്പിച്ചു. യുഎഇ ഭരണാധികാരിയുടെ തീരുമാനത്തിന് പിന്നാലെ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ഭരണാധികാരികളും സമാനമായ തീരുമാനവുമായി മുന്നോട്ട് പോകുന്നതായാണ് വിവരം.

OTHER SECTIONS