ഇസ്രേയലുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ബഹ്‌റൈൻ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ

By online desk .12 09 2020

imran-azhar

അബുദാബി:ഇസ്രേയലുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ബഹ്‌റൈൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു യു എ ഇ. നടപടിയെ അഭിനന്ദിച്ചു യു എ ഇ വിദേശകാര്യ അന്തരാഷ്ട്ര സഹകരണ മന്ത്രാലയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പ്രസ്‍താവന പുറപ്പെടുവിച്ചു. സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലാവസ്ഥയെ പ്രാദേശികമായും അന്തർദേശീയമായും ബന്ധങ്ങൾ സ്വാധീനിക്കുമെന്നും യു എ ഇ പറഞ്ഞു. സുരക്ഷയുടെയും സമൃദ്ധിയുടെയും ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനെയാണ് ഈ നീക്കം പ്രതിനിധീകരിക്കുന്നതെന്നും ഇതു സാമ്പത്തിക സാംസ്കാരിക, ശാസ്ത്രീയ, നയതന്ത്ര മേഖലകളുടെ സഹകരണ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

OTHER SECTIONS