ജാലിയന്‍വാലാബാഗ് കൂട്ടക്കൊല; ബ്രിട്ടന്‍ മാപ്പു പറയണമെന്നു പാക്കിസ്ഥാന്‍

By anju.12 04 2019

imran-azhar


ഇസ്ലാമാബാദ്: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളോടു ബ്രിട്ടന്‍ മാപ്പു പറയണമെന്ന് പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി . ബ്രിട്ടീഷ് ഭരണത്തില്‍ ബംഗാള്‍ നേരിട്ട ക്ഷാമത്തിനും മാപ്പു പറയണമെന്നും കോഹിനൂര്‍ രത്‌നം ലാഹോര്‍ മ്യൂസിയത്തിന് അവകാശപ്പെട്ടതാണെന്നും മടക്കിത്തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടൂ.


കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ജാലിയന്‍വലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പു പറയാന്‍ കൂട്ടാക്കിയിരുന്നില്ല.

 

OTHER SECTIONS