യുപി ബി ജെ പി നേതാവ് പ്രഭാതസവാരിക്കിടെ വെടിയേറ്റ് മരിച്ചു

By online desk .11 08 2020

imran-azhar

 

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രഭാത സവാരിക്കിടെ ബി ജെ പി നേതാവിനെ വെടിവെച്ചു കൊന്നു. ബി ജെ പി ബാഗ്പത് ജില്ലമുൻ അധ്യക്ഷൻ സഞ്ജയ് ഖോഖർ ആണ് കൊല്ലപ്പെട്ടത് . ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ വെച്ചാണ് ആക്രമണം നടന്നത്. അജ്ഞാതരായ മൂന്നുപേരാണ് ഇദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് നിരവധി തവണ വെടിയേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സഞ്ജയ് ഖോഖറിന്റെ മൃതദേഹമാണ് കണ്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

OTHER SECTIONS