By vaishnavi .27 01 2021
ഉത്തർപ്രദേശ് : മീരാപൂർ എം എൽ എ യും മുതിർന്ന ബിജെ പി നേതാവുമായ അവതാർ സിംഗ് ഭദാന രാജിവെച്ചു. കർഷക സമരത്തോടുള്ള കേന്ദ്ര നിലപാടിൽ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. ബി ജെ പി യുടെ നിലപാട് കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു . താൻ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിലെ എം പി കൂടിയായിരുന്ന ഇദ്ദേഹം എല്ലാ പദവികളും രാജിവെക്കുകയാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ കര്‍ഷകസമരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടും ഉണ്ട്. അതേസമയം ഇദ്ദേഹത്തിന്റെ ഭദാനയുടെ രാജി പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നത് . അദ്ദേഹവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും നേതാക്കൾ പ്രതികരിച്ചു.