ലോക ആരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറി അമേരിക്ക

By online desk .08 07 2020

imran-azhar

വാഷിങ്ടൺ: കോവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ലോക ആരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറാനൊരുങ്ങി അമേരിക്ക. പിൻവാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ പിൻവാങ്ങൽ 2021 ജൂലായ് ആറോടെ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു അതേസമയം തിങ്കളാഴ്ച മുതൽ തന്നെ പിൻവാങ്ങൽ പ്രാബല്യത്തിൽ വരുമെന്ന് ദി ഹില്ലും റിപ്പോർട്ട് ചെയ്തു

 

അതേസമയം അമേരിക്കയുടെ ഔദ്യോഗിക പിന്മാറ്റത്തിന്റെ അറിയിപ്പ് കോൺഗ്രസിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ആയ ബോബ് മെനന്‍ഡസ് ട്വീറ്റ് ചെയ്തു. അമേരിയ്ക്കയിൽ അനുദിനം വൈറസ് ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്നതിനിടെയാണ് ലോക ആരോഗ്യ സംഘടനയിൽ നിന്നും അമേരിക്കയുടെ പിൻവാങ്ങൽ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവാങ്ങൽ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് വൈറസ് പടർന്നു പിടിക്കുകയാണ് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു.

എന്നാൽ ലോക ആരോഗ്യ സംഘടനക്ക് അമേരിക്ക നൽകി വരുന്ന സാമ്പത്തിക സഹായം മെയ് മാസത്തിൽ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു

OTHER SECTIONS