പോസ്റ്റല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച് ഡൊണാള്‍ഡ് ട്രമ്പിന്റെ മരുമകള്‍ ആശുപത്രിയില്‍

By Shyma Mohan.13 Feb, 2018

imran-azhar


    ന്യൂയോര്‍ക്ക്: പോസ്റ്റല്‍ വഴി ലഭിച്ച വിഷപ്പൊടി ശ്വസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മരുമകള്‍ ആശുപത്രിയില്‍. ട്രമ്പിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയറിന്റെ ഭാര്യ വനേസ ട്രമ്പിനെയാണ് വെളുത്ത കളറിലുള്ള പൊടി ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡൊണാള്‍ഡ് ട്രമ്പ് ജൂനിയറിന്റെ വിലാസത്തിലാണ് കവര്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് വക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. എന്നാല്‍ പരിശോധനയില്‍ പൊടി അപകടകാരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.


OTHER SECTIONS