ഗൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത് കുശലാന്വേഷണ നടത്തുന്ന യുഎസ് പ്രസിഡന്റ്

By parvathyanoop.28 06 2022

imran-azhar

ഷ്‌ലോസ് എല്‍മോ (ജര്‍മനി) : വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയില്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറല്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിക്കുന്ന മോദിയുടെ സമീപത്തേക്ക് പിന്നിലൂടെ നടന്നെത്തിയ ബൈഡന്‍, തോളില്‍ത്തട്ടുന്നത് വിഡിയോയില്‍ കാണാം. പെട്ടെന്നുതന്നെ തിരിഞ്ഞുനോക്കിയ മോദി, ബൈഡന് ഹസ്തദാനം നല്‍കിയശേഷം കുശലാന്വേഷണം നടത്തുന്നതാണ് വിഡിയോ.

 

നേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വീകരിച്ചു. പിന്നീട് ഫോട്ടോ സെഷനു മുന്‍പാണ് മോദിയുടെ അടുത്തേക്കു വന്ന ജോ ബൈഡന്‍ ഹസ്തദാനം ചെയ്തു കുശലാന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം ജപ്പാനില്‍ ക്വാഡ് ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി മോദി ചര്‍ച്ച നടത്തി. മറ്റു രാഷ്ട്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ പിന്നീടാണു നടക്കുക.

 

യുഎസ്, യുകെ, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7. ഇന്ത്യയ്ക്കു പുറമേ അര്‍ജന്റീന, ഇന്തൊനീഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പ്രത്യേക ക്ഷണിതാക്കളാണ്.

 

 

OTHER SECTIONS