യുഎസ് പൗരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

By Shyma Mohan.10 Aug, 2018

imran-azhar

      
    ഡെറാഡൂണ്‍: സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സന്ദര്‍ശക വിസയില്‍ എത്തിയ പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയേലിനെയാണ് ജാര്‍ഖണ്ഡിലുള്ള ഭീംതാലിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്റ്റീഫനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അതേസമയം മരണകാരണം വ്യക്തമല്ല. സ്റ്റീഫന്റെ മരണം സംബന്ധിച്ച് ഇന്ത്യയിലുള്ള അമേരിക്കന്‍ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്.

OTHER SECTIONS