ചൈനക്കെതിരെ ആഗോള പ്രചരണ പദ്ധതിയുമായി യുഎസ്

By Shyma Mohan.13 Apr, 2018

imran-azhar


    വാഷിംഗ്ടണ്‍: ചൈനക്കെതിരെ ആഗോള പ്രചരണ പദ്ധതിക്ക് അമേരിക്ക രൂപം നല്‍കിയതായി പെന്റഗണ്‍. ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണിയാണ് ഏഷ്യന്‍ ഭീമനായ ചൈനയെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ നിയമ നിര്‍മ്മാണ സഭയിലെ പ്രതിനിധികളെ അറിയിച്ചു. ചൈനക്കെതിരെ ആഗോള പ്രചരണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡന്‍ഫോര്‍ഡ് യുഎസ് പ്രതിനിധി സഭയുടെ ആംഡ് സര്‍വ്വീസസ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. ചൈനക്കെതിരെയുള്ള ആഗോള പ്രചരണ പദ്ധതിക്ക് യുഎസ് പസഫിക് കമാന്‍ഡ് കമാന്‍ഡറായ അഡ്മിറല്‍ ഹാരി ഹാരിസ് നേതൃത്വം നല്‍കുമെന്നും ഡന്‍ഫോര്‍ഡ് പറഞ്ഞു.   


OTHER SECTIONS