By online desk .04 11 2020
ന്യൂയോർക്ക്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപിന് വിജയസാധ്യത കൂടുന്നു .നിലവിൽ 213 ഇലക്ടറൽ വോട്ടുകളുമായി പിന്നിലാണെങ്കിലും ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പലതിലും ട്രംപ് വിജയിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . അതേസമയം ജോ ബൈഡൻ 224 ഇലക്ടറൽ വോട്ടുകൾ നേടിക്കഴിഞ്ഞു എന്നാൽ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വിജയത്തിലേക്കുള്ള പാതയിലാണെന്നും കാത്തിരിക്കാനാണ് ബൈഡൻ അനുയായികളോട് ആഹ്വനം ചെയ്തത്. നിർണായ സംസ്ഥാനങ്ങളായ ഫ്ലോറിഡായും റ്റെക്സസും പിടിച്ചെടുത്തതോടെ ആണ് ട്രംപ് ക്യാമ്പിൽ ആത്മവിശ്വാസം ഉയർന്നത്. അലബാമ, കെന്റക്കി, മിസിസിപ്പി, സൗത്ത് കരോളിന, അർക്കൻസോ പടിഞ്ഞാറൻ വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപ് വിജയം നേടി.