കോവിഡ് ഈ മൂന്നുലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കണം ; മുന്നറിയിപ്പുമായി സിഡിസി

By online desk .28 06 2020

imran-azhar


വാഷിങ്ടൻ : കൊറോണ വൈറസിന് മൂന്നുലക്ഷണങ്ങൾ കൂടി കണ്ടത്തിയതായി യു എസ് സെന്റര് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ് , ഛർദി , വയറിളക്കം, എന്നിവയാണ് പുതുതായി ചേർത്ത ലക്ഷണങ്ങൾ . പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു നേരത്തെ ഉൾപ്പെടുത്തിയിരുന്നു കോവിഡ് ലക്ഷണങ്ങൾ

സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുൾപ്പെടുന്നില്ല. കോവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോൾ പട്ടിക പുതുക്കുന്നതു തുടരും’– സിഡിസി അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞു. കോവിഡ് ബാധിച്ച ആളുകൾ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാം. സാർസ് കോവ്–2 വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നൽകി.

OTHER SECTIONS