ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങിഅമേരിക്കയും

By online desk .07 07 2020

imran-azhar


വാഷിങ്ടൺ: ടിക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിരോധിക്കുവാനൊരുങ്ങി അമേരിക്ക, ടിക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

 

ചൈനീസ് കമ്പനിയായ ടിക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യു എസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജൂൺ 29 ന് ഇന്ത്യൻ സർക്കാർ ടിക് ടോക്കും വെചാറ്റും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു അതിനു പിന്നാലെയാണ് ചൈനീസ് ആപ്പുകൾക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കൻ ഭരണകൂടവും നീങ്ങുന്നത്.

 

ആപ്പുകൾ നിരോധിച്ച ഇന്ത്യൻ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു . ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും പിന്തുടരണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. അതേസമയം വൈറസ് വ്യോപന വിഷയത്തിലും ചൈനക്കെതിരെ അമേരിക്ക രൂക്ഷവിമർശനം ഉയർത്തിയിരുന്നു ഇത്തരത്തിലൊരു സാഹചര്യത്തിലാണ് സാഹചര്യത്തിൽ കൂടിയാണ് ചൈനീസ് ആപ്പുകൾക്കെതിരേ നടപടിയിലേക്ക് നീങ്ങുമെന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമർശം.

OTHER SECTIONS