യുഎസ് യുദ്ധകപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചു , ഏഴ് പേരെ കാണാതായി

By sruthy .17 Jun, 2017

imran-azharടോക്കിയോ: യുഎസ് നാവികസേനയുടെ യുദ്ധകപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചു. വെള്ളിയാഴ്ച ജപ്പാനിലെ യോകോസുകയിലായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴു പേരെ കാണാതാകുകയും ചെയ്തതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

 

ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ന് യോകോസുകയുടെ തെക്ക് പടിഞ്ഞാറ് 56 നോട്ടിക്കല്‍മൈല്‍ അകലെ കടലിലായിരുന്നു സംഭവം. യുഎസ് കപ്പലിന് വലിയ
നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപേ്പാര്‍ട്ട്. പരിക്കേറ്റവരെ ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കപ്പല്‍ മുങ്ങാതിരിക്കാനായി വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്യുന്നു.

 

 

OTHER SECTIONS