കോവിഡിനെതിരെയുള്ള ചികിത്സ രീതി കണ്ടെത്തിയതായി യു എസ്‌ ശാസ്ത്രജ്ഞർ

By online desk .04 08 2020

imran-azhar

വാഷിങ്ടണ്‍: കോവിഡിന് കാരണമാകുന്ന സാർസ് കോവ് 2 വൈറസിനെതിരായും മറ്റു കൊറോണ വൈറസുകൾക്കും എതിരായുള്ള ചികിത്സാരീതി കണ്ടെത്തിയതായി യു എസ് ശാസ്ത്രജ്ഞർ .കൊറോണ വൈറസിനെതിരെയുള്ള ചെറിയ പ്രോട്ടീസ് ഇൻഹിബിറ്റുകൾ കണ്ടെത്തിയതായി സയൻസ് ട്രാൻസലേഷൻ മെഡിസിൻ ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

 

കോവിഡ് 19 വൈറസ് ഗവേഷണത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങൾ കോവിഡ് പ്രതിരോധ വാക്‌സിൻ വികസനവും ചികിത്സയുമാണ് . ചികിത്സ വളരെ അധികം പ്രധാനമാണ് യുഎസിലെ കനാസ് സ്റ്റേറ്റ് സര്‍വകലാശാല പ്രൊഫസറായ ക്യെയോങ് ഓകെ ചാങ് പറയുന്നു.

 

3 സി എൽപ്രോ ഇൻഹിബിറ്ററുകൾ മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളായ മെർസ് കോവ് , സാർസ് കോവ് എന്നിവയുടെ ഇരട്ടിപ്പ് തടസ്സപ്പെടുത്തിയതായും പഠനത്തിൽ പറയുന്നു.

 

OTHER SECTIONS