ചൈനയ്ക്കെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി അമേരിക്ക

By online desk .10 07 2020

imran-azhar

 

 

 

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടിക്ക് അമേരിക്ക ഒരുങ്ങുന്നതായി വൈറ്റ് ഹൗസ്. കോവിഡ് 19 വ്യാപനത്തിന് ശേഷം യു.എസ്.-ചൈന ബന്ധം ഏറെ വഷളായതിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരേയുള്ള യു.എസ്. നീക്കം. അതേസമയം, എന്തെല്ലാം നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


ചൈനയ്‌ക്കെതിരെ വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മെക്കനാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 'ചൈനയ്‌ക്കെതിരേയുള്ള ഞങ്ങളുടെ നടപടികളെന്താണെന്ന് പ്രസിഡന്റിന് മുമ്പെ ഞാന്‍ പറയുന്നില്ല. വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കും. അക്കാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.' കെയ്‌ലി പറഞ്ഞു.

 

കോവിഡ് വ്യാപന വിഷയത്തിന് പുറമേ ചൈന ഹോങ്കോങ്ങില്‍ ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണം, ടിബറ്റിലെ സുരക്ഷാ നടപടികള്‍ തുടങ്ങിയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. ഇക്കാര്യങ്ങളില്‍ യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം ചൈനയെ വിമര്‍ശിച്ചിരുന്നു.

 

 

 

OTHER SECTIONS