ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ കോംബിനേഷന്‍ ശരിയാകുമെന്ന് കെ.മുരളീധരന്‍

By sruthy sajeev .14 Sep, 2017

imran-azhar


കോഴിക്കോട്. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു കെ.മുരളീധരന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യോഗ്യരാണ്.

 

ഉമ്മന്‍ചാണ്ടിയുടെ യോഗ്യതയെക്കുറിച്ചു ചോദിച്ചപേ്പാഴാണു കൊല്‌ളത്തു പ്രതികര
ിച്ചതെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്നും ഉമ്മന്‍ചാണ്ടി ഉന്നതസ്ഥാനത്തിനു യോഗ്യനാണെന്നും നേരത്തേ മുരളീധരന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിനു യോഗ്യനാണെന്നാണു താന്‍ ഉദ്ദേശിച്ചത് എന്ന വിശദീകരണവുമായി മുരളീധരന്‍ രംഗത്തെത്തി.

 

ഉമ്മന്‍ചാണ്ടി പ്രതിപകഷ നേതാവാകാന്‍ യോഗ്യനാണോയെന്ന ചോദ്യത്തിന് അതെ അലെ്‌ളങ്കില്‍ അല്‌ള എന്ന ഉത്തരം മാത്രമേ പറയാന്‍ കഴിയുമായിരുന്നുള്ളൂ എന്ന് കോണ്‍ഗ്രസ് രാഷ്ര്ടീയകാര്യ സമിതിയിലും മുരളീധരന്‍ വിശദീകരിച്ചു.