തമിഴകത്ത് സമവായം: പളനിസാമി തുടരും, ഒപിഎസ് ജനറല്‍ സെക്രട്ടറി

By Subha Lekshmi B R.21 Apr, 2017

imran-azhar

ചെന്നൈ: ജയലളിതയുടെ മരണത്തോടെ ഉള്‍പ്പോര് കടുത്ത അണ്ണാ ഡിഎംകെയില്‍ സമവായത്തിനു ധാരണ. ഒ പനീര്‍സെല്‍വം വിഭാഗത്തിന്‍റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം തീരുമാനിച്ചു. ഇതോടെ തമിഴകത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമായി. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കാനും ധാരണയായെന്നാണ് സൂചന. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്. ഇരു വിഭാഗത്തിന്‍െറയും യോഗം ചെന്നൈയില്‍ തുടരുകയാണ്.

 

ശശികലയേയും ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കയ്യില്‍നിന്നു രാജി എഴുതിവാങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന വാര്‍ത്ത ദിനകരന്‍ നേരത്തെ തള്ളിയിരുന്നു.

OTHER SECTIONS