അധോലോക രാജാവ് ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലായതായി റിപ്പോർട്ട്; കർണാടക പോലീസ് സെ​ന​ഗ​ലി​ൽ

By Sooraj Surendran.23 02 2020

imran-azhar

 

 

കൊച്ചി: അണ്ടർവേൾഡ് ഡോൺ രവി പൂജാരി അറസ്റ്റിലായതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായതായി റിപ്പോർട്ട് ചെയ്തത്. ബുർക്കിനോ ഫാസോ പാസ്പോർട്ടിൽ ആന്‍റണി ഫെർണാണ്ടസ് എന്ന പേരിൽ കഴിഞ്ഞ എട്ടുവർഷമായി സെനഗലിൽ കഴിഞ്ഞുവരികയായിരുന്നു പൂജാരി. വിവരത്തെ തുടർന്ന് കർണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സെനഗലിലേക്ക് തിരിച്ചു. 2019 സെനഗലിൽ തന്നെ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിലും രവി പൂജാരി മുഖ്യ പ്രതിയാണ്. ഇന്ത്യയിൽ മാത്രമായി 200ലധികം കേസുകളാണ് രവി പൂജാരിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

OTHER SECTIONS