ബജറ്റവതരണം മാറ്റില്ലെന്ന് സൂചന, ധനമന്ത്രി പാര്‍ലമെന്റിലെത്തി

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി. ബജറ്റവതരണം മാറ്റിവയ്ക്കില്ലെന്ന് സൂചന. സിറ്റിംഗ് എം പി അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബജറ്റ് മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബജറ്റവതരണത്തിനുള്ള തയ്യാറെടുപ്പുകളുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി. ബജറ്റവതരണം നടത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റവതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ സ്ഥിതിയ്ക്ക് കേന്ദ്രം പിന്നോട്ടു പോകില്ലെന്നാണ് സൂചന.

OTHER SECTIONS