ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികള്‍

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കറന്‍സി രഹിതമാക്കാന്‍ പുതിയ പദ്ധതികളുമായി കേന്ദ്ര ബഡ്ജറ്റ്. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നവര്‍ക്ക് ഒട്ടേറെ ആനൂകൂല്യങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഭീം മൊബൈല്‍ ആപ്പ് പ്രോല്‍സാഹിപ്പിക്കാനായി രണ്ട് പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇടപാടുകള്‍ എല്‌ളാം ഡിജിറ്റലാക്കാനും പദ്ധതിയിടുന്നുണ്ട്.

 

ആധാര്‍ അടിസ്ഥാനമാക്കി 20 ലക്ഷം പുതിയ പി.ഒ.എസ്. മെഷീനുകള്‍ പുറത്തിറക്കും. വണ്ടിച്ചെക്ക് നിയന്ത്രിക്കാന്‍ നിയമം പരിഷ്‌കരിക്കും. ഫോറിന്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് പിരിച്ചുവിടും. നിലവില്‍ 124 ലക്ഷം പേര്‍ ഭീം മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. 2020 ഓടെ 20 ലക്ഷം ആധാര്‍ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകള്‍ വരും. വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം കൊണ്ടു വരും. മൂന്നു ലക്ഷത്തിന് മേല്‍ കറന്‍സി ഇടപാടുകള്‍ ഇല്ല. ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ സാധി
ക്കുകയുള്ളു.

OTHER SECTIONS