ഇത്തവണയും കേരളത്തിന് എയിംസ് ഇല്ല

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ മൂന്നാം സമ്പൂര്‍ണ്ണ ബഡ്ജറ്റിലും കേരളത്തിന് എയിംസ് ഇല്ല. ബജറ്റില്‍ രണ്ടു സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ധനമന്ത്രി എയിംസ് അനുവദിച്ചത്. ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം എയിംസ് അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു എയിംസ് അനുവദിക്കണമെന്നത്. ഇതിനായി സ്ഥലമേറ്റെടുത്ത് നല്‍കാമെന്നും കേരളം കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

OTHER SECTIONS