കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കി ബജറ്റ്

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി: കര്‍ഷക അനുകൂല പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പെ്പടുത്തി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വായ്പകള്‍ക്കായി 10 ലക്ഷം കോടി രൂപ മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5,000 കോടി മാറ്റിവയ്ക്കും. കൃഷി ഭൂമികളുടെ ഗുണനിലവാരവും വളക്കൂറും മെച്ചപിപെടുത്തുക എന്ന ഉദ്ദേശത്തോടെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും. ക്ഷീര വികസന പദ്ധതികള്‍ക്കായി 8,000 കോടി രൂപ ചെലവഴിക്കും. ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കിയാകും കേന്ദ്രം പദ്ധതികള്‍ ആവിഷ്‌കരിക്കുക. ഈ വര്‍ഷം കാര്‍ഷിക മേഖലയില്‍ 4.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റില്‍ പ്രസംഗത്തിനിടെ പറഞ്ഞു. ഗ്രാമീണ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി. കോണ്‍ട്രാക്ട് ഫാമിങ്ങിന് പുതിയ നിയമം കൊണ്ടുവരും.

 

OTHER SECTIONS