കേന്ദ്ര ബഡ്ജറ്റ് അവതരണം മാറ്റണമെന്ന ഹര്‍ജി തള്ളി

By sruthy sajeev .24 Jan, 2017

imran-azhar


ന്യൂഡല്‍ഹി. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രമാണിച്ച് കേന്ദ്ര ബഡ്ജറ്റ് അവതരണം മാറ്റണമെന്ന ഹര്‍ജി തള്ളി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബഡ്ജറ്റ്. അഡ്വക്കേറ്റ് എ എല്‍ ശര്‍മ്മയാണ് ഇത് സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്ര ബഡ്ജറ്റ് സംസ്ഥാനത്തെ വോട്ടര്‍മാരെ ഒരു തരത്തിലും സ്വാധീനിക്കില്ലായെന്നാണ് ചീഫ് ജസ്റ്റിസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട് ബഡ്ജറ്റ് മാറ്റിവയ്‌ക്കേണ്ടതില്ലെന്നും അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനു തൊട്ടുമുന്‍പ് ബജറ്റ് അവതരിപ്പിക്കുന്നതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു
ഹര്‍ജിക്കാരന്റെ വാദം. ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളും ആശ്വാസനടപടികളും വോട്ടര്‍മാരെ സ്വാധീനിക്കുന്നതാകാമെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

OTHER SECTIONS