ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

By S R Krishnan.01 Feb, 2017

imran-azhar

രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം 3.4 ശതമാനമായി വര്‍ദ്ധിക്കും.
10 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ്പ് നല്‍കും.
തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. തൊഴിലുറപ്പ് രംഗത്ത് നടപ്പാക്കിയ ജിയോ-ടാഗിങ് ഏറെ ഫലപ്രദം.
വിളകള്‍ ഇന്‍ഷുറന്‍സിന് 9000 കോടി.
പ്രതിരോധ മേഖലയ്ക്ക് 2.74 ലക്ഷം കോടി രൂപ ചെലവഴിക്കും.
ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട്. 500 കോടി രൂപ വകയിരുത്തും.
63,000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മൂന്നു വര്‍ഷത്തിനകം ഡിജിറ്റൈസ് ചെയ്യും.

 


തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വര്‍ധിപ്പിക്കും.
ഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്നും ഉയര്‍ത്തും.
10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും.
കാര്‍ഷിക രംഗത്തെ വളര്‍ച്ച 4.1 ശതമാനമാകും.
ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും.
2019ഓടെ ഒരുകോടി വീടുകള്‍ നിര്‍മ്മിക്കും.
ഗുജറാത്തിനും ഝാര്‍ഖണ്ടിനും എയിംസ്.
യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
വിപണി അധിഷ്ഠിത തൊഴില്‍ പരിശീലനങ്ങള്‍ക്ക് അനുമതി.
2018 അവസാനത്തോടെ രാജ്യം പൂര്‍ണ്ണ ക്ഷയരോഗ വിമുക്തമാക്കും.
ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി.
മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി രൂപ.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.
സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകള്‍ക്കുള്ള പദ്ധതി നടപ്പാക്കും.
50,000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും.
ഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂര്‍ണമാകും.

 


പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും.
2018 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.
20,000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികള്‍ക്ക് നടപടി സ്വീകരിക്കും.
യുജിസി നിയമം പരിഷ്‌കരിക്കും. കൂടുതല്‍ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കും.
ദേശീയ പാതകള്‍ക്കായി 64,000 കോടി രൂപ.
2020 ഓടെ 20 ലക്ഷം ആധാര്‍ അധിഷ്ഠിത സൈ്വപ്പിങ് മെഷീനുകള്‍ ഉപയോഗത്തിലാവും.
ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവനം ലഭ്യമാക്കും.
മുതിര്‍ന്നവര്‍ക്കായി സ്മാര്‍ട് കാര്‍ഡുകള്‍. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.
ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് ഇനിയില്ല.
കാഷ്‌ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പെയ്‌മെന്റ്.
ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന് 10,000കോടി.
ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പ്രത്യേക പദ്ധതികള്‍.
ധനകാര്യ മേഖലയില്‍ നിര്‍ണായ പരിഷ്‌ക്കാരം.
25000 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ കൈവരിക്കും.
2017-18 ലെ മൊത്തം ബജറ്റ് ചെലവ് 21.47 ലക്ഷം കോടി.
സര്‍ക്കാര്‍ ആരംഭിച്ച സങ്കല്‍പ് പദ്ധതിയില്‍ 3.5 കോടി യുവാക്കള്‍ പരിശീലിക്കും.
പ്രധാന്‍ മന്ത്രി മുദ്ര യോജനയുടെ വായ്പക്കായി 2.44 ലക്ഷം കോടി
വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം കൊണ്ടു വരും.
125 ലക്ഷം പേര്‍ ഇതിനകം ഭീം ആപ് ഉപയോഗിക്കുന്നതായി ധനമന്ത്രി
വന്‍കിട സാമ്ബത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടും.

 

 

ചണ്ഡീഗഡിലും ഹരിയാനയിലെ എട്ട് ജില്ലകളിലും മണ്ണെണ്ണരഹിതമാക്കും
പോസ്റ്റ് ഓഫീസുകളിലൂടെ പാസ്‌പോര്‍ട്ട്.
സാമ്പത്തിക കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ കുറ്റവാളികളുടെ സ്വത്ത് കണ്ടുക്കെട്ടും.
1,50,000 പഞ്ചായത്തുകളില്‍ ബ്രോഡ് ബാന്റ്ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും.
ഒഡിഷയിലും രാജസ്ഥാനിലും പുതിയ ക്രൂഡ് ഓയില്‍ സംഭരണികള്‍
ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്.
കൂടുതല്‍ സ്ഥലം ലഭിക്കാനായി എയര്‍പോര്‍ട്ട് അഥോറിറ്റി നിയമം പരിഷ്‌കരിക്കും.
ഫോറിന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ്(എഫ്.ഡി.ഐ) നടപടികള്‍ കൂടുതല്‍ ഉദാരമാക്കും .
പിപിപി മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍.
ഇളവിന് അര്‍ഹതയുള്ള 4.5 ലക്ഷം രൂപ വരുമാനക്കാര്‍ ആദായ നികുതി അടക്കേണ്ട.

 


ഒരു കോടിക്കു മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് 15% അധിക നികുതി.
50 ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ വരുമാനം ഉള്ളവര്‍ക്ക് 10% അധിക നികുതി.
നികുതി അടവില്‍ കോര്‍പ്പറേറ്റുകള്‍ വീഴ്ച വരുത്തുന്നു.
2.5നും 5 ലക്ഷത്തിനും ഇടയിലുള്ള ആദായ നികുതി 5% ആക്കി കുറച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ടാക്‌സ് റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം സംഭാവനകള്‍ സ്വീകരിക്കണം.
പ്രതിരോധ മേഖലക്കായി ബജറ്റില്‍ 2.74 ലക്ഷം കോടി വകയിരുത്തി.
10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 24 ലക്ഷം.
അഞ്ചുമുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം ജനങ്ങള്‍
50 ലക്ഷത്തിന് മേല്‍ വരുമാനം കാട്ടിയവര്‍ 1.72 ലക്ഷം പേര്‍ മാത്രം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴുവര്‍ഷത്തേക്ക് നികുതിയിളവ്.
വനിതാക്ഷേമ പദ്ധതികള്‍ക്ക് 184, 632 കോടി.
രാജ്യത്ത് ആദായനികുതി നല്‍കുന്നത് 1.7 കോടി ആളുകള്‍ മാത്രം.
വിരമിച്ച സൈനികര്‍ക്ക് ഓണ്‍ലൈനിലൂടെ പെന്‍ഷന്‍ നല്‍കും.
അഞ്ചുവര്‍ഷത്തിനകം അഞ്ചുലക്ഷം കുളങ്ങള്‍ നിര്‍മ്മിക്കും.
സാന്പത്തിക തിരിമറി നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി.
നികുതി പിരിവ് കാര്യക്ഷമമാക്കും, ആദായ നികുതി റിട്ടേണ്‍ നല്‍കിയത് 1.8 കോടി പേര്‍ മാത്രം.
നികുതി പിരിവില്‍ 34% വര്‍ധന, വരുമാനം 17% കൂടും ധനക്കമ്മി മൂന്ന് ശതമാനം ആക്കുക ലക്ഷ്യം.
വനിതാ ശിശുവികസനത്തിന് 184,632 കോടി രൂപ.

 

റെയില്‍ പദ്ധതികള്‍-ബജറ്റില്‍ റെയില്‍വേക്കായുള്ള പ്രഖ്യാപനങ്ങള്‍:
റെയില്‍ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍.
3500 കിലോമീറ്റര്‍ പാതകള്‍.
2000 സ്റ്റേഷനുകളില്‍ സൗരോജ്ജമെത്തിക്കും.
പരാതികള്‍ പരിഹരിക്കന്‍ കോച്ച് മിത്ര പദ്ധതി.
500 സ്റ്റേഷനുകളില്‍ ലിഫ്റ്റ്.
ഐആര്‍സിടിസി ബുക്കിങ് ചാര്‍ജ്ജ് ഒഴിവാക്കി.
2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ്.
2020 നകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും.
500 റയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
മെട്രോ റയില്‍ നയം നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.

OTHER SECTIONS